
ആയഞ്ചേരി പഞ്ചായത്തിൽ ഞാറ്റുവേലച്ചന്ത
- പഞ്ചായത്ത് പ്രസിഡന്റ് എൻ. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു
ആയഞ്ചേരി: ആയഞ്ചേരി പഞ്ചായത്തും കൃഷിഭവനും ചേർന്ന് ഞാറ്റുവേലച്ചന്ത ഒരുക്കി .ഞാറ്റുവേലച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് എൻ. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് വെള്ളിലാട്ട് അധ്യക്ഷത വഹിച്ചു.
ആയഞ്ചേരി കൃഷി ഓഫീസർ പി. കൃഷ്ണ, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയ ർമാൻ പി.എം. ലതിക, ആരോ ഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെ യർമാൻ ടി.വി. കുഞ്ഞിരാ മൻ, എ. സുരേന്ദ്രൻ, എം.വി. ഷൈബ, എൻ.പി. ശ്രീലത, നജ്‌മുന്നിസ, സുധ സുരേഷ്, പ്രവിത അണിയോത്ത്, അസിസ്റ്റന്റ്റ് കൃഷി ഓഫീസർ കെ.ജെ. രജിത എന്നിവർ ചടങ്ങിൽ സംസാരിച്ചു.
CATEGORIES News