
ആയുർവേദ ചികിത്സാക്യാമ്പ് നടത്തി
- ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്തും ഗവ. ആയുർവേദ ഡിസ്പൻസറി ആയുഷ് ഹെൽത്ത്& വെൽനസ് സെൻ്ററും സംയുക്തമായാണ് ക്യാമ്പ് നടത്തിയത്
ചെങ്ങോട്ട് കാവ്: ആയുർവേദ ചികിത്സാക്യാമ്പ് നടത്തി. ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്തും ഗവ. ആയുർവേദ ഡിസ്പൻസറി ആയുഷ് ഹെൽത്ത്& വെൽനസ് സെൻ്ററും സംയുക്തമായി പഞ്ചായത്തിലെ 13,14 വാർഡുകളിലെ ജനങ്ങൾക്കായി നിരാമയ”( നായാട്ട് തറ യ്ക്ക് സമീപം)യിൽ വെച്ച് ആയുർവേദ ചികിത്സാക്യാമ്പ് നടത്തി.

ക്യാമ്പിൽ 105 പേര് പങ്കെടുത്തു.ചെങ്കോട്ടുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ബേബി സുന്ദർരാജ് ബീന കുന്നുമ്മൽ എന്നിവർ സംസാരിച്ചു.

CATEGORIES News