ആരുടെയും വോട്ടവകാശം നഷ്ടപ്പെടുത്താൻ ആകില്ല ; പോസ്റ്റൽ വോട്ടിൽ ഇടപെട്ട് ഹൈക്കോടതി

ആരുടെയും വോട്ടവകാശം നഷ്ടപ്പെടുത്താൻ ആകില്ല ; പോസ്റ്റൽ വോട്ടിൽ ഇടപെട്ട് ഹൈക്കോടതി

  • നേരത്തേ അപേക്ഷ നൽകിയവർ കലക്ടറേറ്റിൽ നിന്ന് അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ബാലറ്റ് പേപ്പർ എത്തിയിട്ടില്ലെന്ന് അറിയിച്ചത്

കൊച്ചി: പോസ്റ്റൽ ബാലറ്റിലെ പരാതിയിൽ ഇടപ്പെട്ട് ഹൈക്കോടതി. ആരുടെയും വോട്ട് അവകാശം നഷ്ട‌പ്പെടുത്താൻ ആകില്ലെന്നും അർഹരായ എല്ലാവർക്കും ബാലറ്റ് നൽകണമെന്നും കോടതി പറഞ്ഞു. ഉച്ചയ്ക്ക് 2.30 ന് മുൻപ് ലിസ്റ്റ് വോട്ടർ ഫെസിലിറ്റഷൻ സെന്ററിൽ എത്തിക്കണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉള്ളവർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടുന്നു എന്ന് ഉറപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനു നിർദ്ദേശം. 3 മണിക്ക് ഹൈക്കോടതി വിഷയം വീണ്ടും പരിഗണിക്കും. തപാൽ ബാലറ്റുകൾ എത്താത്തതിനാൽ പോളിങ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരിൽ പലർക്കും വോട്ടു ചെയ്യാനായില്ലെന്ന് പരാതി ഉയർന്നിരുന്നു.

നേരത്തേ അപേക്ഷ നൽകിയവർ കലക്ടറേറ്റിൽ നിന്ന് അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ബാലറ്റ് പേപ്പർ എത്തിയിട്ടില്ലെന്ന് അറിയിച്ചത്. ജില്ലയിൽ ഡ്യൂട്ടി നിശ്ചയിക്കപ്പെട്ട പോലീസ്, സിവിൽ ഡിഫൻസ്, സ്റ്റു‌ഡന്റ് പോലീസ് കേഡറ്റ് എന്നിവരാണ് തപാൽ ബാലറ്റ് വരാത്തതിനെത്തുടർന്ന് ദുരിതത്തിലായത്. മിക്ക ജില്ലകളിലും ഇത് സംബന്ധിച്ച് പരാതിയുയർന്നിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )