രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്: നിർണായക നീക്കവുമായി അന്വേഷണ സംഘം

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്: നിർണായക നീക്കവുമായി അന്വേഷണ സംഘം

  • കഴിഞ്ഞ ദിവസം അതീവ രഹസ്യമായാണ് അന്വേഷണ സംഘം നടപടികൾ പൂർത്തിയാക്കിയത്.

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിൽ നിർണായക നീക്കവുമായി അന്വേഷണ സംഘം. പരാതിക്കാരിയുടെ വൈദ്യ പരിശോധന പൂർത്തിയായി. വിദേശത്ത് നിന്ന് നാട്ടിൽ എത്തിച്ചാണ് വൈദ്യ പരിശോധന നടത്തിയത്. വിദേശത്ത് നിന്ന് എത്തിയ പരാതിക്കാരിയെ വീടിന് അടുത്തുള്ള ജനറൽ ആശുപ്രതിയിലാണ് പരിശോധന നടത്തിയത്. അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലെ വിവരങ്ങൾ ഡോക്ടറോടും പറഞ്ഞതായാണ് സൂചന.

കഴിഞ്ഞ ദിവസം അതീവ രഹസ്യമായാണ് അന്വേഷണ സംഘം നടപടികൾ പൂർത്തിയാക്കിയത്. കേസിൽ ഉടൻ കുറ്റപ്രതം നൽകാനുളള നീക്കത്തിലാണ് അന്വേഷണ സംഘം. കേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കാനായിരുന്നു പ്രതിഭാഗത്തിന്റ നീക്കം. ആ നീക്കത്തിന് തിരിച്ചടിയാണ് പരാതിക്കാരിയുടെ വൈദ്യപരിശോധന. ഇതോടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള കേസ് കൂടുതൽ മുറുകുകയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )