
തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ലെന്ന പരാതിയിൽ കർശന നിർദ്ദേശവുമായി ഹൈക്കോടതി
- എൻജിഒ യൂണിയന്റെ ഹർജിയിലാണ് നിർദേശം.
കൊച്ചി: തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ലെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് കർശന നിർദ്ദേശവുമായി ഹൈക്കോടതി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് രണ്ട് മണിക്കകം നൽകണമെന്നും അപേക്ഷ പരിഗണിച്ച് ചുമതലയുള്ള ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

പോസ്റ്റൽ ബാലറ്റ് നൽകിയെന്ന് മൂന്നരയ്ക്കകം ഹൈക്കോടതിയെ അറിയിക്കണമെന്നും ഇടക്കാല ഉത്തരവിൽ ഹൈക്കോടതി പറയുന്നു. കേരള എൻജിഒ യൂണിയന്റെ ഹർജിയിലാണ് നിർദേശം.
CATEGORIES News
