ആശ്രിതനിയമനം അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണം-കേരള NGO അസോസിയേഷൻ

ആശ്രിതനിയമനം അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണം-കേരള NGO അസോസിയേഷൻ

  • സമാശ്വാസ തൊഴിൽ ദാന പദ്ധതിക്ക് പകരമാവില്ല സമാശ്വാസ ധന സഹായം

കോഴിക്കോട് :ആശ്രിതനിയമനം അട്ടിമറിക്കാനുള്ള സർക്കാർ നീക്കം ജീവനക്കാരോടുള്ള വെല്ലുവിളി ആണെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ .എം. ജാഫർ ഖാൻ. കോഴിക്കോട് സിവിൽ സ്റ്റേഷൻ നാൽപത്തി ഒൻപതാം ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 54 വർഷമായി കേരളത്തിലെ സർക്കാർ ജീവനക്കാർ അനുഭവിച്ചു വന്ന ആനുകൂല്യമായ ആശ്രിതനിയമന പദ്ധതി അട്ടിമറിക്കാനുള്ള സർക്കാരിന്റെ നീക്കത്തെ ചെറുത്തുതോൽപ്പിക്കുന്നതിന് ജീവനക്കാരെ അണിനിരത്തി മെയ് 29ന് സെക്രട്ടേറിയറ്റിലേക്കും കലക്ടറേറ്റുകളിലേക്കും മാർച്ച് സംഘടിപ്പിക്കുമെന്നും
സമാശ്വാസ തൊഴിൽ ദാന പദ്ധതിക്ക് ഒരിക്കലും പകരമാവില്ല സമാശ്വാസ ധന സഹായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രാഞ്ച് പ്രസിഡന്റ് സജീവൻ പൊറ്റക്കാട് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി കെ .പ്രദീപൻ, ജില്ല സെക്രട്ടറി പ്രേംനാഥ് മംഗലശേരി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനു കൊറോത്ത്, എം.ഷിബു, സിജു.കെ.നായർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ദിനേശൻ, ബിന്ദു, ബൈജു.ബി .എൻ, പ്രതീഷ്, സിജു.ടി, മധു രാമനാട്ടുകര, മുരളീധരൻ കന്മന, ജില്ലാ ട്രഷറർ രജീഷ് കുമാർ. വി.പി ബ്രാഞ്ച് സെക്രട്ടറി സന്തോഷ്‌ പി. കെ, ബ്രാഞ്ച് ട്രഷറർ നിഷാന്ത്.കെ.ടി എന്നിവർ സംസാരിച്ചു. മെയ് 31 ന് സർവീസിൽ നിന്ന് വിരമിക്കുന്നവർക്ക് യാത്രയയപ്പും നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )