
ആർഎംപി നേതാവ് ഹരിഹരന്റെ വീടിന് സ്ഫാേടക വസ്തു എറിഞ്ഞു; പോലീസ് കേസ് എടുത്തു
- എക്സ്പ്ലോസീവ് സബ്സ്റ്റാൻസ് ആക്റ്റ് 3, 5 വകുപ്പുകൾ പ്രകാരം ആണ് കേസ്
കോഴിക്കോട്: ആർഎംപിഐ നേതാവ് കെ.എസ്.ഹരിഹരൻ്റെ വീടിന് നേരെ സ്ഫോടക വസ്‌തു എറിഞ്ഞ സംഭവത്തിൽ കണ്ടാൽ അറിയാവുന്ന മൂന്ന് പേർക്കെതിരെ തേഞ്ഞിപ്പാലം പോലീസ് കേസെടുത്തു. അതേ സമയം മാരകമായ സ്ഫോടക വസ്തുക്കളല്ല ഉപയോഗിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
എക്സ്പ്ലോസീവ് സബ്സ്റ്റാൻസ് ആക്റ്റ് 3, 5 വകുപ്പുകൾ പ്രകാരം ആണ് കേസ്. സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരുകയാണ്. അതേസമയം രാത്രി തന്റെ വീട് ആക്രമിച്ചതിന് പിന്നിൽ സിപിഎം ആണെന്നു ഹരിഹരൻ ആരോപിച്ചു. സിപിഎം അല്ലാതെ മറ്റാരും ഇത് ചെയ്യില്ലെന്ന് ഹരിഹരൻ പറഞ്ഞു. സ്ഫോടകവസ്തു മതിലിൽ തട്ടി പൊട്ടിതെറിച്ചയുടൻ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
