ആർപിഎഫിന്റെ ജാഗ്രതയിൽ  ഉടമയ്ക്ക് തിരിച്ചുകിട്ടിയത് സ്വർണാഭരണങ്ങളടങ്ങിയ ബാഗ്

ആർപിഎഫിന്റെ ജാഗ്രതയിൽ ഉടമയ്ക്ക് തിരിച്ചുകിട്ടിയത് സ്വർണാഭരണങ്ങളടങ്ങിയ ബാഗ്

  • സ്വർണവും രണ്ട് മൊബൈൽ ഫോണും രണ്ട് സ്മാർട്ട് വാച്ചും അടക്കം ബാഗിൽ ഉണ്ടായിരുന്നു

വടകര :റെയിൽവേ പോലീസിന്റെ ജാഗ്രതയിൽ ഉടമയ്ക്ക് തിരിച്ചുകിട്ടിയത്
പ്ലാറ്റ്ഫോമിൽ മറന്നു വെച്ച സ്വർണാഭരണങ്ങളും വിലപ്പെട്ട സാധനങ്ങളും അടങ്ങിയ ബാഗ്. വില്യാപ്പള്ളിയിലെ കുറ്റിപ്പുനത്തിൽ കെ.പി. നൗഷാദിന്റെയും കുടുംബത്തിന്റെയും ബാഗാണ് അഞ്ചിന് പുലർച്ചെ വടകര റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ മറന്നുവെച്ചത്. ഇവർ കുടുംബമായി ജനശതാബ്ദി എക്സ്പ്രസിൽ കായംകുളത്തേക്കു പോകാനാണ് സ്റ്റേഷനിലെത്തിയത്. തീവണ്ടിയിൽ കയറിയപ്പോൾ സ്വർണവും രണ്ട് മൊബൈൽ ഫോണും രണ്ട് സ്മാർട്ട് വാച്ചും കാറിന്റെ താക്കോലും ഉൾപ്പെടെയുള്ളവ വെച്ച ബാഗ് പ്ലാറ്റ്ഫോമിൽ നിന്ന് എടുക്കാൻ മറന്നു. വണ്ടി പോയശേഷം പ്ലാറ്റ്ഫോം പരിശോധനയ്ക്കിറങ്ങിയ കോൺസ്റ്റബിൾ ഷാജിയാണ് ബാഗ് കണ്ടത്. ഷാജി ബാഗെടുത്ത് ആർപിഎഫ് ഓഫീസിൽ വെച്ചതാണ് ബാഗ് തിരിച്ചു കിട്ടാൻ കാരണം.

നൗഷാദും കുടുംബവും തിരൂരിലെത്തിയപ്പോഴാണ് ബാഗ് മറന്ന വിവരം അറിയുന്നത്. ഉടൻ തന്നെ ഇവർ ‘139’ നമ്പറിൽ വിളിച്ച് റെയിൽവേ കസ്റ്റമർകെയറിൽ പരാതിപ്പെട്ടു. അവിടെനിന്ന് വിവരം വടകര ആർപിഎഫിൽ എത്തി. തുടർന്ന് ബാഗ് എടുത്തുവെച്ചിട്ടുണ്ടന്ന് ആർപിഎഫ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച നൗഷാദ് വടകര റെയിൽവേ സ്റ്റേഷനിലെത്തി ഹെഡ് കോൺസ്റ്റബിൾ വി. മുരളിയിൽ നിന്ന് ബാഗ് ഏറ്റുവാങ്ങി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )