ആൾപ്പാർപ്പില്ലാത്ത  പറമ്പിൽ വെടിയുണ്ടകൾ കണ്ടെത്തി

ആൾപ്പാർപ്പില്ലാത്ത പറമ്പിൽ വെടിയുണ്ടകൾ കണ്ടെത്തി

  • സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള വെടിയുണ്ടകളാണിതെന്ന് സംശയിക്കുന്നു

അത്തോളി: കണ്ണിപ്പൊയിലിനടുത്ത് ആൾപ്പാർപ്പില്ലാത്ത പറമ്പിൽ കാലപ്പഴക്കം ചെന്ന വെടിയുണ്ടകൾ കണ്ടെത്തി. സുബേദാർ മാധവക്കുറുപ്പ് റോഡിലെ ചെറുവത്ത് പറമ്പിൽനിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. അയൽവാസിയായ യുവാവ് ഇവിടെ മണ്ണ് കിളച്ചപ്പോഴാണ് വെടിയുണ്ട കണ്ടത്. ആറ് വെടിയുണ്ടളാണുണ്ടായിരുന്നത്.

സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള വെടിയുണ്ടകളാണിതെന്ന് സംശയിക്കുന്നു. കോഴിക്കോട് റൂറൽ പോലീസിന്റെ പ്രത്യേക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. എഎസ്ഐ ബെന്നി സ്റ്റാൻലിയുടെ നേതൃത്വത്തിലാണ് പരിശോധിച്ചത്. വെടിയുണ്ടകൾക്ക് വലിയ കാലപ്പഴക്കമുള്ളതായി സംഘം പറഞ്ഞു. സംഭവത്തിൽ അത്തോളി പൊലീസ് അന്വേഷണമാരംഭിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )