
ഇഎസ്എ പരിധി;ജില്ലയിലെ ഏറ്റവും കൂടുതൽ മേഖല ഉൾപ്പെട്ടത് ചക്കിട്ടപാറ വില്ലേജിൽ
- ആകെയുള്ള 50.14 ചതുരശ്ര കിലോമീറ്ററിൽ 32.69 ചതുരശ്രകിലോമീറ്റർ ഇഎസ്എ പരിധിയിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്
പേരാമ്പ്ര :പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയോട് ചേർന്നുള്ള പ്രദേശം നിശ്ചയിക്കുന്നതിന് കാലാവസ്ഥാ വ്യതിയാനവകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കരട് റിപ്പോർട്ടിൽ ജില്ലയിൽ ഏറ്റവും കൂടുതൽ മേഖല ഇഎസ്എ പരിധിയിൽ ഉൾപ്പെടുന്നത് ചക്കിട്ടപാറ വില്ലേജിൽ.
വില്ലേജിലെ 79.50 ശതമാനവും (ആകെയുള്ള 113 ചതുരശ്ര കിലോമീറ്ററിൽ 89.88 ചതുരശ്ര കിലോമീറ്റർ) ചെമ്പനോട വില്ലേജിൽ 65.197 ശതമാനവും (ആകെയുള്ള 50.14 ചതുരശ്ര കിലോമീറ്ററിൽ 32.69 ചതുരശ്രകിലോമീറ്റർ) ഇഎസ്എ പരിധിയിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കട്ടിപ്പാറ വില്ലേജിൽ 32.32 ശതമാനം, നെല്ലിപ്പൊയിലിൽ 55.51 ശതമാനം, പുതുപ്പാടിയിൽ 26.76 ശത മാനം, തിനൂരിൽ 18.76 ശതമാനംകാവിലുംപാറ വില്ലേജിൽ 37.96 ശതമാനം, കോടഞ്ചേരിയിൽ 28.57 ശതമാനം,തിരുവമ്പാടിയിൽ 35.97 ശതമാനം എന്നിങ്ങനെ ഭൂപ്രദേശങ്ങളാണ് ഇഎസ്എയിൽ ഉൾപ്പെട്ടിരിക്കുന്നത്.
2022-ൽ കേന്ദ്രം പുറത്തിറക്കിയ ഇഎസ്എ കരട് വിജ്ഞാപനത്തിൽ നിന്ന് ജില്ലയിൽ 12.24 ചകിമീ ഭൂമി ഇപ്പോഴത്തെ ഇഎസ്എ റിപ്പോർട്ടിൽ കുറയുകയും ചെയ്തു.
2018 ജൂണിൽ സംസ്ഥാനസർക്കാർ കേന്ദ്ര പരിസ്ഥിതി- വനം മന്ത്രാലയത്തിന് സമർപ്പിച്ച പട്ടികയിലുള്ളതിനെക്കാൾ 13.62 ചകി മീറ്റർ അധികം ഭൂമി ജില്ലയിൽ ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്തിയതാണ് കാലാവസ്ഥാവ കുപ്പിൻ്റെ പുതിയ കരട് റിപ്പോർട്ട്. 246.49 ച. കി.മീറ്ററിൽനിന്ന് 260.11 കിലോമീറ്ററായാണ് വർധിച്ചത്.