
ഇത്തവണയും അതിർത്തികടന്ന് ഭാഗ്യം
- ഓണം ബംബർ ഭാഗ്യവാനെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം: ഓണം ബംബർ 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചയാളെ തിരിച്ചറിഞ്ഞു. കർണാടക പാണ്ഡ്യപുര സ്വദേശിയായ അൽത്താഫ് ആണ് ഭാഗ്യവാൻ. മെക്കാനിക്കായ അൽത്താഫ് 15 വർഷമായി ലോട്ടറിയെടുക്കുന്നയാളാണ്.
വയനാട് ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
വയനാട് സുൽത്താൻ ബത്തേരിയിലെ എൻ.ജി.ആർ ലോട്ടറീസാണ് സമ്മാനാർഹമായ ലോട്ടറി വിറ്റത്. പനമരത്തെ എസ്.ജി ലക്കി സെൻ്ററാണ് എൻ.ജി.ആറിന് ടിക്കറ്റ് നൽകിയത്.

CATEGORIES News