
ഇനിയും ചൂട് കൂടും
- കോഴിക്കോട് ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്
കോഴിക്കോട്: ചൂടിൽ വീണ്ടും ചൂട് കൂടുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇനിയും ചൂട് കൂടുമെന്നും കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ രണ്ടു ഡിഗ്രിവരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.
പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം ചൂട് കൂടാൻ സാധ്യത. കോഴിക്കോട് ജില്ലകളിൽ 38ഡിഗ്രി സെൽഷ്യസ് വരെയും ചൂട് കൂടും. ഇവിടെ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഏപ്രിൽ 24 മുതൽ 26 വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ,, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ 37ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്.