ഇനിയുള്ള അഞ്ചുനാൾ കൊയിലാണ്ടിയിൽ കലയുടെ മാമാങ്കം

ഇനിയുള്ള അഞ്ചുനാൾ കൊയിലാണ്ടിയിൽ കലയുടെ മാമാങ്കം

  • ജിവിഎച്ച്എസ്എസിൽ 23 ക്ലാസ് മുറികളിലാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരയിനങ്ങൾ 9.30 മുതൽ ആരംഭിച്ചു

കൊയിലാണ്ടി:ജില്ലയുടെ കലോത്സവ ചരിത്രത്തിലേക്ക് പുതിയൊരു അധ്യായം കൂടി എഴുതി ചേർക്കാനൊരുങ്ങി കൊയിലാണ്ടിയുടെ മണ്ണ്.64-ാമത് ജില്ലാ സ്കൂൾ കലോത്സ വത്തിന് രചനാ മത്സരങ്ങൾക്ക് തുടക്കമായി. ജിവിഎച്ച്എസ്എസിൽ 23 ക്ലാസ് മുറികളിലാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരയിനങ്ങൾ 9.30 മുതൽ ആരംഭിച്ചു.

ചിത്രരചന, കാർട്ടൂൺ, കഥാരചന, കവിതാ രചന, ഉപന്യാസ രചന മത്സരങ്ങൾ ഇന്ന് തുടങ്ങി.ഉജ്വല ബാല്യം പുരസ്കാര ജേതാവ് പി .ആദികേശ് നാളെ കലോത്സവം ഉദ്ഘാടനം ചെയ്യും തിരുവാതിരകളി, പരിചമുട്ട്, കേരളനടനം, പദ്യംചൊല്ലൽ ഹിന്ദി, മാപ്പിളപ്പാട്ട്, വട്ടപ്പാട്ട്, ഭരതനാട്യം, ഹയർ സെക്കൻ ഡറി വിഭാഗം നാടകം, പളിയ നൃത്തം, വയലിൻ, വൃന്ദവാദ്യം, നാടോടിനൃത്തം, പദ്യംചൊ ല്ലൽ മലയാളം തുടങ്ങിയ ഇനങ്ങളുടെ മത്സരം നടക്കും.

22 വേദികളിൽ 319 ഇനങ്ങ ളിൽ 13,000ത്തോളം മത്സരാർഥികൾ പങ്കെടുക്കും. മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട പേരുകളാണ് വേദികൾക്ക് നൽകിയത്. പ്രധാനവേദിയായ സ്റ്റേഡിയത്തിന് മഹാത്മ എന്നാണ് പേര്. നവംബർ 24 മുതൽ നവംബർ 28 വരെയുള്ള അഞ്ച് ദിവസങ്ങളിലായാണ് കലോത്സവം നടക്കുന്നത്. ഇതോടെ കൊയിലാണ്ടി നഗരവും ആവേശത്തിലായിരിക്കുകയാണ്. 10 വർഷങ്ങൾക്ക് ശേഷമാണ് കൊയി ലാണ്ടിയിലേക്ക് കലോത്സവം വിരുന്നെത്തുന്നത്. പ്രധാനവേദി സ്റ്റേഡിയം ഗ്രൗണ്ടിലാണ് സജ്ജീകരിച്ചിരിക്കുന്നത് വിവിധ സ്കൂളുകളിലും, സമീപ പ്രദേശത്തുമായി 22 വേദികളിലാണ് മത്സരം നടക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )