ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഫ്ളാഗ് ഓഫ് ചെയ്യും

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഫ്ളാഗ് ഓഫ് ചെയ്യും

  • ഇതോടെ റെയിൽ ഗതാഗതത്തിനായി ഹൈഡ്രജൻ പര്യവേക്ഷണം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും പ്രവേശിക്കും.

ചണ്ഡീഗഢ് : ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഫ്ളാഗ് ഓഫ് ചെയ്യും. ഇതോടെ റെയിൽ ഗതാഗതത്തിനായി ഹൈഡ്രജൻ പര്യവേക്ഷണം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും പ്രവേശിക്കും. ഹരിയാനയിലെ ജിന്ദിലാണ് ഉദ്ഘാടന പരിപാടി. ജിന്ദിനും സോണിപത്തിനും ഇടയിലായിരിക്കും ഈ ട്രെയിൻ സർവീസ് നടത്തുക. പൂർണമായും ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇത് പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗമായിരിക്കും. മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്ന ഈ സാങ്കേതികവിദ്യ സുസ്ഥിരമായ ഗതാഗതമാർഗമാണെന്നാണ് വിലയിരുത്തൽ. ഇന്ത്യയുടെ ക്ലീൻ ഊർജസുരക്ഷയ്ക്കും നെറ്റ്-സീറോ കാർബൺ എമിഷൻ ലക്ഷ്യങ്ങൾക്കും അനുപൂരകമാണിത് ഹൈഡ്രജൻ ഉപയോഗിച്ചുള്ള രാസപ്രവർത്തനത്തിലൂടെയാണ് ഹൈഡ്രജൻ ഇന്ധന സെൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. കരിയോ മറ്റു മലിനീകാരികളോ പുറന്തള്ളില്ല. ട്രെയിൻ ഓടുമ്പോൾ അവശിഷ്ടമായി നീരാവി മാത്രമാണ് പുറത്തുവരിക. ജിന്ദിൽ പ്രത്യേക ഹൈഡ്രജൻ ഉത്പാദന, റീഫ്യുവലിങ് പ്ലാന്റും സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ കംപ്രസ് ചെയ്‌ത ഹൈഡ്രജൻ വാതകം സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സംവിധാനമുണ്ട്.

ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിൻ പുറത്തിറങ്ങുന്നതോടെ ജർമനി, ജപ്പാൻ, ചൈന,യു.എസ്.എ. എന്നീ രാജ്യങ്ങൾക്ക് ശേഷം സ്വന്തമായി ഹൈഡ്രജൻ ട്രെയിൻ ഓടിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും. സാങ്കേതികവിദ്യ ഇപ്പോഴും പ്രാരംഭഘട്ടത്തിലായതിനാൽ, പരിമിതമായ രാജ്യങ്ങൾ മാത്രമേ നിലവിൽ അത്തരം സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുകയോ പരീക്ഷിക്കുകയോ ചെയ്യുന്നുള്ളൂവെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )