ഇന്ധന വില വർധന സാധാരണ ജനങ്ങൾക്കുണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

ഇന്ധന വില വർധന സാധാരണ ജനങ്ങൾക്കുണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

  • സാധാരണക്കാരെ ഈ വിലക്കയറ്റം എങ്ങനെയൊക്കെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ

തിരുവനന്തപുരം : കേരളത്തിൽ ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ സാധാരണ ജനങ്ങൾക്കുണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ചകൾ നടത്തുമെന്നും ഇതിന്റെ സാമ്പത്തിക ആഘാതം പരിശോധിച്ചുകൊണ്ടിരിക്കുകയാ ണെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ കേരളത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കൂടുതലാണെന്ന കാര്യം ഗൗരവമായാണ് കാണുന്നത്. സാധാരണക്കാരെ ഈ വിലക്കയറ്റം എങ്ങനെയൊക്കെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )