ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾക്ക് നീർനായയുടെ കടിയേറ്റു

ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾക്ക് നീർനായയുടെ കടിയേറ്റു

  • വിദ്യാർത്ഥികൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി

കോഴിക്കോട് :ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾക്ക് നീർ നായയുടെ കടിയേറ്റു. കാരശ്ശേരി സ്വദേശികളായ കബീറിന്റെ മകൻ അലി അഷ്ബിൻ, മുസ്തഫ കളത്തിങ്ങലിന്റെ മകൻ നിഹാൽ, കളത്തിങ്ങൽ രസിലിന്റെ മകൻ നാസൽ എന്നിവർക്കാണ് കടിയേറ്റത്.

മൂന്ന് പേർക്കും കാലിലാണ് കടിയേറ്റത്. ഇരുവഴിഞ്ഞിപ്പുഴയുടെ ഭാഗമായ കാരശ്ശേരി ചിപാംകുഴി കടവിൽ കുളിക്കാനായി ഇറങ്ങിയതായിരുന്നു മൂവരും.കുളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ നീർനായ ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ ഇവരെ കൊടിയത്തൂർ ഗവ. ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )