
ഇലക്ട്രിക് സ്കൂട്ടറുമായി ഹോണ്ടയെത്തുന്നു
- നവംബർ 27ന് വിപണിയിലെത്തും
ന്യൂഡൽഹി :രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആന്റ് സ്കൂട്ടർ ഇന്ത്യയുടെ ആദ്യത്തെ ഇലക്ട്രിക് മോഡൽ ഈ മാസം 27ന് ഇന്ത്യൻ വിപണിയിലെത്തും. ഐസിഇ (internal combustion engine ) സ്കൂട്ടർ സെഗ്മെന്റിൽ ആധിപത്യം ഉള്ളതിനാൽ ഹോണ്ടയുടെ ആദ്യത്തെ ഇലക്ട്രിക് മോഡലും ഒരു സ്കൂട്ടറാകാമെന്നാണ് പ്രതീക്ഷ.ഐസിഇ സ്കൂട്ടർ സെഗ്മെന്റിൽ ആക്ടിവ, ഡിയോ എന്നി മോഡലുകളാണ് ജനപ്രീതി നേടിയത്. ആക്ടീവ ഇലക്ട്രിക് അല്ലെങ്കിൽ ഇആക്ടീവ എന്ന പേരിലായിരിക്കും പുതിയ മോഡൽ എന്നാണ് റിപ്പോർട്ടുകൾ. ആക്ടീവ എന്ന പേര് എല്ലാവർക്കും അറിയാവുന്നത് കൊണ്ട് ഈ ജനപ്രീതി പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ് കമ്പനി.

ആക്ടിവ ഇലക്ട്രിക് അല്ലെങ്കിൽ ഇആക്ടീവ 110 സിസി ഐസിഇ സ്കൂട്ടറിന് തുല്യമായസിസി ഐസിഇ സ്കൂട്ടറിന് തുല്യമായ പ്രകടനം വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഫുൾ ചാർജിൽ 100 കിലോമീറ്ററിലധികം സഞ്ചരിക്കാൻ കഴിയുന്ന കരുത്തുറ്റ ബാറ്ററി പായ്ക്ക് ആയിരിക്കും ഇതിൽ ക്രമീകരിക്കുക എന്നാണ് സൂചന. ബാറ്ററികൾ സ്വാപ്പ് ചെയ്യാൻ കഴിയുന്നവിധത്തിലുള്ള സാങ്കേതികവിദ്യയുമായി സ്കൂട്ടർ വരാനാണ് സാധ്യത. ഇത് ദൈർഘ്യമേറിയ ചാർജിങ് ഒഴിവാക്കാൻ ഉപയോക്താക്കളെ സഹായിക്കും. സമീപത്തെ ചാർജിങ് സ്റ്റേഷനുകളിലേക്ക് ഉപയോക്താക്കളെ നയിക്കുന്ന ഒടിഎ (ഓവർ-ദി-എയർ) അപ്ഡേറ്റുകളും നാവിഗേഷൻ സഹായങ്ങളും പോലുള്ള വിപുലമായ കണക്റ്റിവിറ്റി ഫീച്ചറുകളുമുണ്ട്.
