ഇലക്ട്രോണിക് വീൽചെയറുകൾ നൽകി

ഇലക്ട്രോണിക് വീൽചെയറുകൾ നൽകി

  • ഇഎംഎസ് ടൗൺ ഹാളിൽ വെച്ച് നടത്തിയ പരിപാടി ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്‌ഘാടനം ചെയ്തു

കൊയിലാണ്ടി:നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽചെയറുകൾ നൽകി .വികസന ഫണ്ടിൽ നിന്ന് 11,25,000 രൂപ വിലയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. 9 പേർക്കാണ് വിതരണം ചെയ്തിട്ടുള്ളത് .ഇഎംഎസ് ടൗൺ ഹാളിൽ വെച്ച് നടത്തിയ പരിപാടി ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്‌ഘാടനം ചെയ്തു .

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു .ഐസിഡിഎസ് സൂപ്പർവൈസർ റുഫീല ടി കെ പദ്ധതി വിശദീകരണം നടത്തി. കൗൺസിലർമാരായ വി പി ഇബ്രാഹിം കുട്ടി ,ബിന്ദു പി ബി ,മനോഹരി ,വത്സരാജ് കേളോത്ത് ,എൻ എസ് വിഷ്ണു ,സുമതി സി എം ,സുധ സി എന്നിവർ സംസാരിച്ചു .വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ എ ഇന്ദിര ടീച്ചർ സ്വാഗതവും, ഐസിഡിഎസ് സൂപ്പർവൈസർ എം മോനിഷ നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )