
ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി അറസ്റ്റിൽ
- കൊടുങ്ങല്ലൂർ സ്വദേശി മേക്കാട്ട് പറമ്പിൽ ആൽവിൻ ജോർജിനെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്
കുന്ദമംഗലം:ഇസ്രയേലിൽ നഴ്സിങ് ജോലി വാങ്ങി വാഗ്‌ദാനം ചെയ്ത് കുന്ദമംഗലം സ്വദേശിനിയുടെ പണം തട്ടിയ പ്രതി പിടിയിൽ.കൊടുങ്ങല്ലൂർ സ്വദേശി മേക്കാട്ട് പറമ്പിൽ ആൽവിൻ ജോർജ് (30)നെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത് . ഓമശ്ശേരി ശാന്തീ ഹോസ്‌പിറ്റലിൽ നഴ്സായി ജോലി ചെയ്യുന്ന യുവതിയോട് ഇസ്രയേലിൽ ജോലി വാങ്ങി തരാമെന്ന് പറഞ്ഞ് യുവതിയുടെയും ഭർത്താവിന്റെയും കയ്യിൽ നിന്ന് ഗൂഗിൾപേ വഴിയും അല്ലാതെയുമായി 10,85,000 രൂപ കൈവശപ്പെടുത്തി ജോലി നൽകാതെ തട്ടിപ്പ് നടത്തുകയായിരുന്നു.

യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും കുന്ദമംഗലം എസ്ഐ ബാലകൃഷ്ണനും സംഘവും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂട്ടുപ്രതിയെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കുന്ദമംഗലം പൊലീസ് പറഞ്ഞു. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
CATEGORIES News