ഇ. കെ. ജി അവാർഡ് സമർപ്പണം നടന്നു

ഇ. കെ. ജി അവാർഡ് സമർപ്പണം നടന്നു

  • അനുസ്മരണ യോഗം കാനത്തിൽ ജമീല –
    എംഎൽഎ ഉദ്ഘാടനം ചെയ്തു

ചെങ്ങോട്ടുകാവ്: സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന
ഇ.കെ. ഗോവിന്ദൻ മാസ്റ്ററുടെ ഓർമ്മദിനത്തിൽ സൈമ ലൈബ്രറി അനുസ്മരണ യോഗം പൊയിൽക്കാവ് നടനം ഓഡിറ്റോറിയത്തിൽ എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ സ്മരണക്കായി കുടുംബം ഏർപെടുത്തിയ അവാർഡും, സൈമയുടെ സൂര്യപ്രഭാ പുരസ്കാര സമർപ്പണവും ചടങ്ങിൽ നടന്നു. പ്രഥമ ഇ. കെ. ജി പുരസ്ക്കാര ജേതാക്കളായ അഭയം പൂക്കാടിന്റെ പ്രവർത്തകർ എം.സി. മമ്മദ്കോയ മാസ്റ്റർ, കെ. ഭാസ്ക്കരൻ മാസ്റ്റർ എന്നിവർ സമ്മാനിതരായി. പുരസ്ക്കാരത്തകയായ 10000 രൂപ അഭയം പൂക്കാടിനു ജേതാക്കൾ കൈമാറി. സൂര്യ പ്രഭ പുരസ്ക്കാര ജേതാവ് എം. നാരയണൻ മാസ്റ്റർക്ക് നാടക് കോഴിക്കോടിന്റെ ജില്ലാ സെക്രട്ടറി എൻ.വി. ബിജു പുരസ്ക്കാരം നൽകി.

“ഗാന്ധിസത്തിന്റെ ആനുകാലിക പ്രസക്തി” എന്ന വിഷയത്തിൽ പി. ഹരീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. ഗീതാനന്ദൻ, കന്മന ശ്രീധരൻ മാസ്റ്റർ, യു.കെ. രാഘവൻ മാസ്റ്റർ, പി. വിശ്വൻ, സി. വി. ബാലകൃഷ്ണൻ, ഒ.വാസവൻ, ജയലേഖ, കെ. ടി. എം കോയ, ഇ കെ ബാലൻ, ആർ. രാധാ കൃഷ്ണൻ, വിജയ വിജയൻ, രാകേഷ് പുല്ലാട്ട് എന്നിവർ സംസാരിച്ചു. തുടർന്ന് സൈമ ലിറ്റൽ തിയേറ്ററിന്റെ വിശ്വ വിഖ്യാതമായ മൂക്ക്, സൈമ വനിതാ വേദിയുടെ മോചനം ലഘുനാടകങ്ങളും അരങ്ങേറി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )