
ഈദ് ആഘോഷം; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം
- വ്യൂ പോയിന്റുകളിൽ പാർക്കിംഗ് പൂർണ്ണമായും നിരോധിക്കും
താമരശ്ശേരി: ഈദ് ആഘോഷത്തിന്റെ ഭാഗമായി താമരശ്ശേരി ചുരത്തിൽ കർഷക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യൂ പോയിന്റുകളിൽ പാർക്കിംഗ് പൂർണ്ണമായും നിരോധിക്കും. മറ്റിടങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തും.

ചുരത്തിൽ അനാവശ്യമായി കൂട്ടം കൂടാൻ അനുവദിക്കില്ല.ചുരത്തിൽ ഈദ് ആഘോഷത്തെ തുടർന്ന് ആളുകൾ വാഹനങ്ങളിൽ കൂട്ടമായി എത്തിയാൽ ഗതാഗത കുരുക്ക് ഉണ്ടാവും. ഇത് മുൻനിർത്തിയാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.
CATEGORIES News