
ഉത്സവത്തിനിടെ ആനയിടഞ്ഞ സംഭവം ; മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം കൈമാറി
- കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് മന്ത്രി പറഞ്ഞു
കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വീതം കൈമാറി. ദുരന്തം നടന്ന ക്ഷേത്രത്തിലും മരിച്ചവരുടെ വീടുകളിലുമെത്തിയ ദേവസ്വം മന്ത്രി വി എൻ വാസവനാണ് ചെക്ക് കൈമാറിയത്.

ഗുരുവായൂർ ദേവസ്വം മൂന്ന് ലക്ഷം, മലബാർ ദേവസ്വം രണ്ട് ലക്ഷം എന്നിങ്ങനെ അഞ്ചുലക്ഷം രൂപക്കുള്ള ചെക്കുകളാണ് മന്ത്രി കൈമാറിയത്. ദാരുണമായ സംഭവമാണ് ക്ഷേത്രത്തിൽ നടന്നതെന്നും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.
CATEGORIES News