ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

  • പരിപാടി നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി :ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സകൂളിലെ എസ്എസ്എൽസി വിജയികൾക്കായി അഡ്വ: ആർ.കെ വേണുനായർ, പി. ശ്രീമതിയമ്മ എന്നിവരുടെ പേരിൽ കുടുംബം ഏർപ്പെടുത്തിയ പ്രതിഭാ പുരസ്ക്കാരവും എൻഡോവ്മെൻറും വിതരണം നടത്തി.

പരിപാടി നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പിടിഎ പ്രസിഡന്റ് വി. സുചീന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ്എംസി ചെയർമാൻ എൻ.കെ ഹരീഷ്, വിഎച്ച്എസ് സി പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, ഡോ: എ.എൻ സദാനന്ദൻ, വി.എസ് ഗോപകുമാർ, വി.എസ് ബിന്ദു, ഡോ: ആശാ ദേവി, ഹെഡ്‌മാസ്റ്റർ കെ.കെ സുധാകരൻ, എൻ.വി വത്സൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.പ്രിൻസിപ്പാൾ എൻ.വി പ്രദീപ് കുമാർ സ്വാഗതവും എൻ.കെ വിജയൻ നന്ദിയും രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )