ഉന്നത വിജയികളെ അനുമോദിച്ചു

ഉന്നത വിജയികളെ അനുമോദിച്ചു

  • എസ് എസ് എൽ സി , പ്ലസ് ടൂ ,എൻ എം എം എസ്, എൽ എസ് എസ് ,യൂ എസ് എസ് വിജയികളെ അനുമോദിചു.

കീഴ്പ്പയ്യൂർ:സർവോദയ വായനശാല കീഴ്പ്പയ്യൂർ എസ് എസ് എൽ സി , പ്ലസ് ടൂ ,എൻ എം എം എസ്, എൽ എസ് എസ് ,യൂ എസ് എസ് വിജയികളെ അനുമോദിചു.പ്രസ്തുത ചടങ്ങിൽ അലീന എൻ എസ് പ്രാർത്ഥന ആലപിച്ചു. വായനശാല സെക്രട്ടറി ജതീഷ് കെ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ബാലകൃഷ്ണൻ തത്തോത്ത് അധ്യക്ഷത വഹിച്ചു. പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ.മോഹനൻ ചേനോളി ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി ശ്രീ. ജയരാജൻ വടക്കയിൽ ചടങ്ങിൽ മുഖ്യാതിഥിയായി. ചടങ്ങിൽ യുവശക്തി കലാവേദി പ്രസിഡന്റ് ശ്രീ.എ.കെ രാജനും നവധ്വനി ആർട്സ് & സ്പോർട്സ് ക്ലബ് സെക്രട്ടറി ശ്രീ.അനീഷ് കണ്ടോത്തും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വായനശാല ജോയിന്റ് സെക്രട്ടറി കെ സി നാരായണൻ നന്ദി രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )