
ഉറവ വറ്റാത്ത മനുഷ്യ സ്നേഹം
- ജലനിധി പദ്ധതിയുടെ പഴയ ടാങ്ക് പ്രയോജനപ്പെടുത്തിയതാെഴിച്ചുള്ള ചെലവുകൾക്ക് പണം സ്വരൂപിച്ചു. സഹായവുമായി നിരവധിപ്പേർ കൂടെ നിന്നു.
നാൽപ്പത് കുടുംബങ്ങൾക്ക് കുടിവെള്ളമെത്തി . കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ സർക്കാർ പറമ്പ് തലക്കുളം കുടിവെള്ള പദ്ധതി യാഥാർഥ്യമായി. സുമനസുകൾ കൈകോർത്തതോടെയാണ് കാലങ്ങളായുള്ള കുടിവെള്ള പ്രശ്നത്തിന് വിരാമമായത്. ഉമ്മർ സുല്ലമിയുടെ നേതൃത്വത്തിൽ മനുഷ്യ സ്നേഹികൾ രംഗത്തിറങ്ങിയാണ് പദ്ധതി പൂർത്തിയാക്കിയത്. കരിമ്പാലക്കുന്നത്ത് സൈനബയും പാറക്കൽ ജാഫറലിയും സ്ഥലം സൗജന്യമായി നൽകി.
ജലനിധി പദ്ധതിയുടെ പഴയ ടാങ്ക് പ്രയോജനപ്പെടുത്തിയതാെഴിച്ചുള്ള ചെലവുകൾക്ക് പണം സ്വരൂപിച്ചു. സഹായവുമായി നിരവധിപ്പേർ കൂടെ നിന്നു. എ.ഡി.എം. സി മുഹമ്മദ് റാഫി പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ മുഖ്യാതിഥിയായിരുന്നു. സി.കെ ഉമ്മർ സുല്ലമി അധ്യക്ഷത വഹിച്ചു.