
ഉള്ളിയേരിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു
- വീട്ടിലേക്ക് പോകുന്നതിനിടെ ഗുഡ്‌സ് ഓട്ടോ ഇടിക്കുകയായിരുന്നു
ഉള്ളിയേരി: കൊയിലാണ്ടി – ബാലുശേരി സംസ്ഥാന പാതയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. ഉള്ളിയേരി 19 ലെ അയ്യപ്പൻ കണ്ടി ആദർശ് (25) ആണ് മരിച്ചത്.
പൊയിലിൽ താഴെ സ്വകാര്യ ക്ലീനിക്കിന് മുൻവശം ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. ഉള്ളിയേരി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സ് ഡ്രൈവറായിരുന്നു ആദർശ്. ബസ് ഓട്ടം നിർത്തി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നാട്ടുകാർ ഉടനെ ഉള്ളിയേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അരവിന്ദൻ അനിത ദമ്പതികളുടെ ഏക മകനാണ് ആദർശ്.
CATEGORIES News