
ഉഷ്ണം ഉഷ്ണം ന ശാന്തി
- സൂര്യാഘാതമേറ്റ് രണ്ട് മരണം
- ചൂട് ഇനിയും കനക്കും
കോഴിക്കാേട്: ദിവസങ്ങളായി നാടും നഗരവും അത്യുഷ്ണത്തിൽ ഉരുകുകയാണ്. പതിവിൽകവിഞ്ഞ വേനൽ ചൂട് കാരണം സംസ്ഥാനം ഉഷ്ണ തരംഗം ഭീഷണിയിലുമാണ്. പാലക്കാട് കഴിഞ്ഞ മൂന്നുദിവസമായി വി ഉഷ്ണതരംഗം അനുഭവപ്പെട്ടതായി കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് മെയ് രണ്ടുവരെ തുടരുമെന്നാണ് സൂചന. മറ്റിട ങ്ങളിലും ചൂട് നിലവിൽ ഉള്ളതിനേക്കാൾ കൂടാനുള്ള സാധ്യതയും കാണുന്നു. പാലക്കാട് ഞായറാ ഴ്ച രേഖപ്പെടുത്തിയത് 41.6 ഡിഗ്രി സെൽഷ്യസ് ആണ്. ഇത് ശരാശ രിയിൽ നിന്ന് 5.3 ഡിഗ്രി കൂടുതലുമാണ്. കൊല്ലം തൃശ്ശൂർ ജില്ലകളിലാണ് ഉഷ്ണതരംഗ സാധ്യതയുള്ള മറ്റ് ജില്ലകൾ. സൂര്യാഘാതമേറ്റ് രണ്ട് മരണവും ഉണ്ടായി ഒന്ന് പാലക്കാട്ടും മറ്റാെന്ന് മാഹിയിലും.
വാതിൽ പുറതൊഴിലാളികളാണ് കൂടുതൽ
പ്രയാസമനുഭവിക്കുന്നത്. ദേശീയ പാത വികസന മുൾപ്പെടെയുള്ള ജാേലിയിലേർ പ്പെട്ടിരിക്കുന്ന അതിഥി തൊഴിലാ ളികളുടെ സ്ഥിതിയാണ് ഏറെ കഷ്ടം. രവിലെ 11- മുതൽ മൂന്ന് മണിവരെ തുടർച്ചയായി വെയിലേൽക്കുന്നത് ഒഴിവാക്കുക, വിശ്രമം ഉറപ്പ് വരുത്തുക, നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുക, പഴവർഗങ്ങൾ ആഹാ രത്തിൽ കൂടുതലായി ഉൾപ്പെടു ത്തുക തുടങ്ങിയ നിർദ്ദേശങ്ങൾ എല്ലാവർക്കുമായി അധികൃതർ നൽകിയിട്ടുണ്ട്.