എംഡിഎംഎയുമായി മൂന്ന് യുവാക്കൾ വടകരയിൽ പോലീസ് പിടിയിൽ

എംഡിഎംഎയുമായി മൂന്ന് യുവാക്കൾ വടകരയിൽ പോലീസ് പിടിയിൽ

പുതുപ്പണം ചന്ദനംപറമ്പ് സജീർ (44), പുതുപ്പണം കുന്നുമ്മൽത്താഴെ ഷബീർ (36), മലപ്പുറം പാണ്ടിക്കാട് പൂക്കുന്നുമ്മൽ ജംഷീദ് (31) എന്നിവരാണ് പിടിയിലായത്.

വടകര: 39.5 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ വടകരയിൽ പോലീസ് പിടിയിൽ.
പുതുപ്പണം ചന്ദനംപറമ്പ് സജീർ (44), പുതുപ്പണം കുന്നുമ്മൽത്താഴെ ഷബീർ (36), മലപ്പുറം പാണ്ടിക്കാട് പൂക്കുന്നുമ്മൽ ജംഷീദ് (31) എന്നിവരാണ് പിടിയിലായത്. വടകര പൊലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഇവർ സഞ്ചരിച്ച കെ എൽ 83 ബി 2461 നമ്പറിലുള്ള കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിൽ നിന്നു എത്തിച്ചതാണ് എംഡിഎംഎ. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ ജില്ലാ ഡാൻസാഫ് സ്ക്വാഡും വടകര പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

സഹകരണാശുപത്രി പരിസരത്ത് വാഹനം തടഞ്ഞ് പ്രതികളെ എംഡിഎംഎയുമായി പിടികൂടുകയായിരുന്നു. ലക്ഷങ്ങൾ വിലവരുന്നതാണ് പിടിയിലായ എംഡിഎംഎ. ഇവരെ കുറിച്ച് സൂചന ലഭിച്ച ഡാൻസാഫ് സംഘം പ്രതികളെ നിരീക്ഷിച്ചുവരികയായിരുന്നു. ബംഗളൂരിൽ നിന്ന് വൻതോതിൽ എംഡിഎംഎ എത്തിക്കുന്ന റാക്കറ്റിലെ കണ്ണികളാണ് പിടിയിലായത്. ഇവർക്ക് ലഹരി കൈമാറിയ മൊത്ത വിതരണക്കാരേയും ഇവരിൽ നിന്ന് എംഡിഎംഎ വാങ്ങിയവരെ കുറിച്ചും പോലീസ് അന്വേഷിക്കും.ഡാൻസാഫ് എസ്ഐ മനോജ് രാമത്ത്, എഎസ്ഐമാരായ വി.വി.ഷാജി, ബിനീഷ്, സുനിൽ, സീനിയർ സിവിൽപോലീസ് ഓഫീസർമാരായ ഷോബിത്, അഖിലേഷ്, സിവിൽപോലീസ് ഓഫീസർമാരായ അതുൽ, അനൂപ്സെൻ എന്നിവരടങ്ങിയ സംഘമാണ് എംഡിഎംഎ പിടികൂടിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )