
എം.ജി.ബൽരാജ് സർവീസിൽ നിന്നും വിരമിക്കുന്നു
- സംസ്ഥാന സർക്കാരിൻ്റെ മികച്ച അധ്യാപകനുള്ള സ്റ്റേറ്റ് അവാർഡ്,മികച്ച വിദ്യാഭ്യാസ ഓഫീസർക്കുള്ള ദേശീയ അവാർഡ് എന്നിവ നേടിയിട്ടുണ്ട്.
കൊയിലാണ്ടി : 34 വർഷത്തെ സേവനത്തിന് ശേഷം ആന്തട്ട ഗവ. യുപി സ്കൂളിൽ
നിന്നും വിരമിക്കുകയാണ് ബൽരാജ് മാസ്റ്റർ. സംസ്ഥാന സർക്കാരിൻ്റെ മികച്ച അധ്യാപകനുള്ള സ്റ്റേറ്റ് അവാർഡും മികച്ച വിദ്യാഭ്യാസ ഓഫീസർക്കുള്ള ദേശീയ അവാർഡും നേടിയിട്ടുണ്ട്.

നേരത്തെ പയ്യോളി ഗവ. ഹൈസ്കൂൾ, കൊയിലാണ്ടി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിച്ചു.
പൊതു സമൂഹത്തിൽ ആന്തട്ട സ്കൂളിൻറെ വികസനത്തിനും സ്വീകാര്യത വർദ്ധിപ്പിക്കാനും മികച്ച നേതൃത്വം നൽകി. പുതുതായി 106 കുട്ടികളാണ് സ്കൂളിൽ ഇതുവരെ അഡ്മിഷൻ എടുത്തത്. നിരവധി പുരസ്ക്കാരങ്ങളും കാലയളവിൽ ഈ വിദ്യാലയത്തെ തേടിയെത്തി.

സർവീസ് കാലയളവിൽ പ്രവർത്തിച്ച വിദ്യാലയങ്ങളുടെയെല്ലാം പഠന, പാഠ്യേതര വിഷയങ്ങളിൽ വളർച്ചയിലും ഗുണമേന്മ നിലനിർത്താനും പ്രയത്നിച്ച അദ്ധ്യാപകനാണ് ബൽരാജ്.
CATEGORIES News