എക്സൈസ്,മോട്ടോർ വാഹനവകുപ്പും പോലീസും സംയുക്ത പരിശോധന നടത്തി

എക്സൈസ്,മോട്ടോർ വാഹനവകുപ്പും പോലീസും സംയുക്ത പരിശോധന നടത്തി

  • യാത്രക്കാരുടെയും മറ്റ് റോഡ് ഉപഭോക്താക്കളുടെയും സുരക്ഷ അപകടത്തിൽ ആക്കുന്ന പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്താണ് പരിശോധന നടത്തിയത് .

കൊയിലാണ്ടി: മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചു വാഹനമോടിക്കുന്നതായി സംശയപ്പെടുന്ന ഡ്രൈവർമാർക്ക് എതിരെ മോട്ടോർ വാഹന വകുപ്പും പോലീസും എക്സൈസ് വകുപ്പും സംയുക്തമായി കൊയിലാണ്ടി ബസ്റ്റാൻഡിൽ പരിശോധന നടത്തി . യാത്രക്കാരുടെയും മറ്റ് റോഡ് ഉപഭോക്താക്കളുടെയും സുരക്ഷ അപകടത്തിൽ ആക്കുന്ന പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്താണ് പരിശോധന നടത്തിയത് . മുപ്പതോളം വാഹനങ്ങൾ പരിശോധിക്കുകയും, സ്പീഡ് ഗവർണർ വിച്ഛേദിക്കൽ, കണ്ടക്ടർ ലൈസൻസ് ഇല്ലാതെ ജോലി ചെയ്യൽ ,തുടങ്ങിയ നിയമലംഘനങ്ങൾ പരിശോധിച്ചു കണ്ടെത്തി .കൂടാതെ ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കൽ, ഇൻഷുറൻസ് ഇല്ലാതെ ഓടിക്കുന്ന വണ്ടികൾ, തുടങ്ങിയവ കർശനമായി പരിശോധിച്ചു.

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ധനേഷ്, കെ എംസബീർ മുഹമ്മദ്, സി.വി, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാജീവൻ കെ. കെ , സുനീഷ് എം പോലീസ്, സബ് ഇൻസ്പെക്ടർ അവിനാഷ് കുമാർ, സി.പി.ഒ നിതിൻ,നിതീഷ്, പ്രിവന്റീവ് ഓഫീസർ ശിവകുമാർ,അനീഷ് കുമാർ,ഷംസുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർ വിജീഷ്, എന്നിവർ പരിശോധനയിൽ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കൊയിലാണ്ടി ജോയിൻ ആർ.ടി.ഒ പ്രജീഷ് എം.കെ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )