എഡിജിപി അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ                        നിന്ന് മാറ്റും

എഡിജിപി അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റും

  • അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി ബിനോയ് വിശ്വം

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ സംസ്ഥാന നിർവാഹക കൗൺസിൽ യോഗത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്.എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റും. പകരം ചുമതല എച്ച് വെങ്കിടേഷിനെയോ ബൽറാം കുമാറിനോ നൽകുമെന്നാണ് സൂചന. എഡിജിപി അജിത് കുമാറിനെതിരെ ഡിജിപി കെ. പത്മകുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണത്തിന് ഉത്തരവിടാനാണ് സാധ്യത.
സീനിയർ ഡിജിപിയാണ് കെ.പത്മകുമാർ.

എഡിജിപി വിവാദത്തിൽ സംസ്ഥാന നേതൃയോഗത്തിൽ ശക്തമായ വിമർശനം ഉയർന്നതോടെയാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും അൽപ്പം കൂടി കാത്തിരിക്കണമെന്നും ബിനോയ് വിശ്വം. ഡിജിപിയുടെ നേതൃത്വത്തിൽ എഡിജിപിക്കെതിരെ നടക്കുന്ന അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ട കാര്യവും ബിനോയ് വിശ്വം യോഗത്തെ അറിയിച്ചു. എം.ആർ.അജിത്ത് കുമാർ തിരുവനന്തപുരത്ത് കവടിയാറിൽ വലിയൊരു കൊട്ടാരം പണിയുന്നുണ്ട്. കവടിയാറിൽ 12000/15000 ചതുരശ്ര അടി വിസ്‌തീർണമുള്ള വീടാണ് അജിത് കുമാർ പണിയുന്നതെന്ന് പി.വി. അൻവർ ആരോച്ചിരുന്നു. 15 കോടിക്കാണ് അജിത് കുമാർ കവടിയാറിൽ വീട് വെക്കാൻ സ്ഥലം വാങ്ങിയതെന്നും ഇതിനുള്ള പണം അജിത് കുമാറിന് എവിടുന്ന് കിട്ടിയെന്നും പി.വി.അൻവർ ചോദിച്ചിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )