എഫ്ടൺ എന്ന ക്രീമിൽ നിന്നാണ് തനിക്ക് വൃക്കരോഗം ഉണ്ടായതെന്ന് മലപ്പുറത്ത് ഫെയർനെസ് ക്രീം ഉപയോഗിച്ച് ആരോഗ്യപ്രശ്നങ്ങൾ നേരിട്ട പെൺകുട്ടി

എഫ്ടൺ എന്ന ക്രീമിൽ നിന്നാണ് തനിക്ക് വൃക്കരോഗം ഉണ്ടായതെന്ന് മലപ്പുറത്ത് ഫെയർനെസ് ക്രീം ഉപയോഗിച്ച് ആരോഗ്യപ്രശ്നങ്ങൾ നേരിട്ട പെൺകുട്ടി

ക്രീമിൻ്റെ സാമ്പിൾ പൊലീസിന് നൽകിയിട്ടുണ്ടെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു

മലപ്പുറം: എഫ്ടൺ എന്ന ക്രീമിൽ നിന്നാണ് തനിക്ക് വൃക്കരോഗം ഉണ്ടായതെന്ന് മലപ്പുറത്ത് ഫെയർനെസ് ക്രീം ഉപയോഗിച്ച് ആരോഗ്യപ്രശ്നങ്ങൾ നേരിട്ട പെൺകുട്ടി. കേസുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനമെന്നും ക്രീമിൻ്റെ സാമ്പിൾ പൊലീസിന് നൽകിയിട്ടുണ്ടെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കൺസ്യൂമർ കോടതിയിലേക്ക് പോകും. ഇപ്പോൾ യൂസ് ചെയ്യുന്നവരുണ്ടെങ്കിൽ അത് നിർത്തണമെന്നും, താൻ എന്തായാലും പ്രയാസപ്പെട്ടെന്നും, മറ്റുള്ളവരെങ്കിലും രക്ഷപ്പെടണമെന്നാണ് കരുതുന്നതെന്നും പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.എന്റെ ക്ലാസിലെ നിരവധി കുട്ടികൾ ക്രീം ഉപയോഗിക്കുന്നവരായിട്ടുണ്ട്. പ്രോട്ടീൻ മൂത്രത്തിലൂടെ പോകാൻ തുടങ്ങിയപ്പോഴാണ് ഞാനിത് ഗൗരവത്തിൽ കാണാൻ തുടങ്ങിയത്. ഇത് ഉപയോഗിക്കുന്ന പലരും ക്ഷീണം നേരിടുന്നുണ്ടെന്നാണ് പറയുന്നത്. ആരോഗ്യപ്രശ്നങ്ങൾ വല്ലതും നേരിടുന്നവരുണ്ടെങ്കിൽ എത്രയും പെട്ടെന്ന് വീട്ടിൽ പറയുക. ആദ്യഘട്ടം ആയതുകൊണ്ടാണ് എനിക്ക് ഈ അവസ്ഥയിൽ നിന്നെങ്കിലും രക്ഷപ്പെടാനായത്.

എൻ്റെ സ്‌കിൻ ഇതിനോടകം ഡാമേജ് ആയി. ഇനിയത് തിരിച്ചുപിടിക്കാൻ നല്ല ചികിത്സ വേണം.’ പെൺകുട്ടി വ്യക്തമാക്കി. എഫ്ൺ ക്രീമിന്റെ ഇൻസ്റ്റഗ്രാം പേജ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാനില്ലെന്നും അവർ പറഞ്ഞു. കേസുമായി മുന്നോട്ടുപോകാൻ തന്നെയാണ് തന്റെ തീരുമാനമെന്നും, ക്രീമിൻ്റെ സാമ്പിൾ പൊലീസിന് നൽകിയിട്ടുണ്ടെന്നും പെൺകുട്ടി വ്യക്തമാക്കി. ഇപ്പോൾ യൂസ്ചെയ്യുന്നവരുണ്ടെങ്കിൽ എത്രയും വേഗം അത് നിർത്തണമെന്നും അവർ കൂട്ടിച്ചേർത്തു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )