
എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി
- ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്
ന്യൂഡൽഹി: മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. വിമാനം ടേക്ക് ഓഫ് ചെയ്തതിനു ശേഷമാണ് ബോംബ് ഭീഷണി ലഭിച്ചത്. തുടർന്ന് വഴിതിരിച്ചു വിട്ട വീമാനം അടിയന്തരമായി ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിൽ ലാൻഡിങ് നടത്തി. 239 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാർ സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു.
CATEGORIES News