എയർ ഇന്ത്യ സിഇഒ രാജിവെച്ചതായി റിപ്പോർട്ട്

എയർ ഇന്ത്യ സിഇഒ രാജിവെച്ചതായി റിപ്പോർട്ട്

  • എയർലൈൻ ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല

ന്യൂഡൽഹി : എയർ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെൽ വിൽസൺ രാജിവെച്ചതായി റിപ്പോർട്ട്. രാജി സന്നദ്ധത പ്രകടിപ്പിച്ചതായും തൻ്റെ തീരുമാനം എയർലൈൻ ബോർഡിനെ ഔദ്യോഗികമായി അറിയിച്ചതായും പിടിഐ റിപ്പോർട്ട് ചെയ്തു.

എയർലൈൻ ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. 2022 ജൂലൈയിൽ നിയമിതനായ വിൽസൺ, 2027 വരെ അഞ്ച് വർഷത്തെ കാലാവധിക്കാണ് നിയമിതനായത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )