എളേറ്റിൽ വട്ടോളിയിൽ രേഖ കളില്ലാതെ കടത്തിയ നാലു കോടി രൂപ പിടികൂടി

എളേറ്റിൽ വട്ടോളിയിൽ രേഖ കളില്ലാതെ കടത്തിയ നാലു കോടി രൂപ പിടികൂടി

  • കർണാടക സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു

കൊടുവള്ളി: എളേറ്റിൽ വട്ടോളിയിൽനിന്ന് രേഖ കളില്ലാതെ കടത്തുകയായിരുന്ന നാലു കോടി യോളം രൂപ കൊടുവള്ളി പൊലീസ് പിടികൂടി. ക ർണാടക സ്വദേശികൾ സഞ്ചരിച്ച എർട്ടിക കാർ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് രഹസ്യ അറയിൽ സൂ ക്ഷിച്ച രേഖകളില്ലാത്ത പണം കണ്ടെത്തിയത്കാറിലുണ്ടായിരുന്ന കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവരെ പൊലീ സ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ 10ഓടെയാണ് സംഭവം.

മയക്കുമരുന്ന് പരിശോധനക്കായി പുറപ്പെട്ട പൊ ലീസ് സംഘമാണ് സംശയകരമായ സാഹചര്യ ത്തിൽ നിർത്തിയിട്ട വാഹനം കണ്ട് പരിശോധിച്ച ത്. കൊടുവള്ളിയിൽ വിതരണം ചെയ്യാനാണ് പ ണം എത്തിച്ചതെന്നാണ് പൊലീസ് സംശയിക്കു ന്നത്. ആർക്കുവേണ്ടിയാണ് പണം എത്തിച്ചതെ ന്നതിനെക്കുറിച്ച് കൊടുവള്ളി പൊലീസ് അന്വേ ഷണം ആരംഭിച്ചു.

കൊടുവള്ളി എസ്.എച്ച്.ഒ കെ.പി. അഭിലാഷ്, എ സ്.ഐ ഗൗതം ഹരി, സീനിയർ സി.പി.ഒ എം.പി. ദീപക്, സിൻജിത്, രതീഷ് കുമാർ, സി.പി.ഒമാരായ ജിതിൻ, ശ്രീകാന്ത്, ശ്രീജേഷ്, വിപിൻ സാഗർ, നദീ പ്, ഷിജു, സി.പി.ഒ രമ്യ, ബിജിനി തുടങ്ങിയവരാ ണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )