എൻഎസ്എസ് അവാർഡ് തിളക്കത്തിൽ പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ

എൻഎസ്എസ് അവാർഡ് തിളക്കത്തിൽ പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ

  • 2018-19 വർഷത്തിൽ ഈ വിദ്യാലയത്തിൽ സംസ്ഥാന എൻഎസ്എസ് അവാർഡുകൾ ലഭിച്ചിട്ടുണ്ട്

പൊയിൽക്കാവ്: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റ് അംഗീകാരം പൊയിക്കാവ് എച്ച്എസ്എസ് നേടി. ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസർ അവാർഡിന് മിഥുൻ മോഹൻ സി അർഹനായി.
2018-19 വർഷത്തിൽ ഈ വിദ്യാലയത്തിൽ സംസ്ഥാന എൻഎസ്എസ് അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

സ്നേഹഭവനം,ഓണക്കിറ്റ് വിതരണം ,ലഹരിക്കെതിരെയുള്ള സൈക്കിൾ റാലി, തെരുവുനാടകം, ഫ്ലാഷ് മോബ് ,പാലിയേറ്റീവ് പ്രവർത്തനങ്ങൾ ,
എൽഇഡി ബൾബ് നിർമ്മാണം, ക്യാൻസർ രോഗികൾക്ക് കേശദാനം , കണ്ടൽ തൈ നടൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ എൻഎസ്എസ് യൂണിറ്റ് നാടിനായി ചെയ്തു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )