എൻജിഒ യൂണിയൻ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

എൻജിഒ യൂണിയൻ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

  • ധർണ്ണ സംസ്ഥാന കമ്മിറ്റി അംഗം എ.പി മധുസൂദനൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാരുടെ മേഖലാ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
കേരളത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തുക, കേരള സർക്കാരിൻ്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, ക്ഷാമബത്ത ശമ്പള പരിഷ്കരണ കുടിശ്ശികകൾ അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർമ്മ സംഘടിപ്പിച്ചത്.

കൊയിലാണ്ടി കെഡിസി ബാങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് മിനിസിവിൽ സ്റ്റേഷനിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ സംസ്ഥാന കമ്മിറ്റി അംഗം എ.പി മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ. രാജേഷ് സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡൻ്റ് വി.വിനീജ അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ മിനി, കെ.കെ ബാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.ജി സജിൽ കുമാർ, എക്സ് ക്രിസ്റ്റി ദാസ്, എസ്.കെ ജെയ്സി, പി. കെ. പ്രഭിലാഷ്, യു. ഷീന, സി.ബി. സജിത്ത് എന്നിവർ നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )