എൻ.എം.വിജയന്റെ മരണത്തിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് കേസ്

എൻ.എം.വിജയന്റെ മരണത്തിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് കേസ്

  • ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ ഡിസിസി ട്രഷറർ കെ.കെ. ഗോപിനാഥൻ, അന്തരിച്ച ഡിസിസി പ്രസിഡന്റ് പി.വി.ബാലചന്ദ്രൻ എന്നിവരാണു മറ്റു പ്രതികൾ

ബത്തേരി: വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയൻ ജീവനൊടുക്കിയതിനെതുടർന്ന് ഐ.സി.ബാലകൃഷ്ണൻ എംഎൽഎയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. ആത്മഹത്യ പ്രേരണാക്കുറ്റത്തിനാണു കേസ്.

ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ ഡിസിസി ട്രഷറർ കെ.കെ. ഗോപിനാഥൻ, അന്തരിച്ച ഡിസിസി പ്രസിഡന്റ് പി.വി.ബാലചന്ദ്രൻ എന്നിവരാണു മറ്റു പ്രതികൾ. തന്റെ ജീവന് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഈ നാലു നേതാക്കൾക്കുമായിരിക്കും ഉത്തരവാദിത്തമെന്നു മരിച്ച വിജയന്റെ ആത്മഹത്യക്കുറിപ്പിലുണ്ട്.

ആത്മഹത്യ പ്രേരണാക്കുറ്റത്തിനു ബത്തേരി പൊലീസ് ഇന്നലെയാണ് കേസ് റജിസ്‌റ്റർ ചെയ്തത്. തുടർന്ന് ഇന്ന് എൻ.എം.വിജയന്റെ കത്തിൽ പറയുന്നവരെ പ്രതികളാക്കുകയായിരുന്നു. ഐ.സി.ബാലകൃഷ്ണൻ ഒന്നാം പ്രതിയാണ്. വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും മരണത്തിൽ അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസടുത്തത്. ആത്മഹത്യക്കുറിപ്പ് വന്നതിനു പിന്നാലെയാണ് ആത്മഹത്യ പ്രേരണാക്കുറ്റത്തിനു കേസെടുത്തത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )