
എൻ. വി.നാരായണൻ മാസ്റ്ററെ ആദരിച്ചു
- 27വർഷം കൊയിലാണ്ടി ഗവ. ഹൈസ്കൂളിൽ അധ്യാപകനായിരുന്നു
കൊയിലാണ്ടി: ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപക ദിനത്തിൽ എൻ. വി നാരായണൻ മാസ്റ്ററെ ആദരിച്ചു. 27വർഷം കൊയിലാണ്ടി ഗവ. ഹൈസ്കൂളിൽ അധ്യാപകനായിരുന്നു. മൂന്ന് പതിറ്റാണ്ടിലധികം അധ്യാപകനായി പ്രവർത്തിച്ച നാരായണൻ മാസ്റ്റർ വയനാട് ജില്ലയിലും കോഴിക്കോട് ജില്ലയിലെ പൊയിൽകാവ് ഹൈസ്കൂൾ, ആശ്രമം ഹൈസ്കൂൾ, ബാലുശ്ശേരി, പൂനൂര് എന്നിവിടങ്ങളിലും പ്രവർത്തിച്ചു.

ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ടി. എം രവി അദ്ധ്യക്ഷത വഹിച്ചു. ഡോ: ഗോപിനാഥ്, സുരേഷ് ബാബു എന്നിവർ ഷാളും, മൊമെന്റോയും നൽകി ആദരിച്ചു. ഹരിദാസ്, ജയപ്രകാശ്, സോമ സുന്ദരൻ എന്നിവർ സംസാരിച്ചു. മനോജ്, അജിത്ത് കുമാർ, കുഞ്ഞിക്കണാരൻ, ജിഷാ മനോജ് എന്നിവർ സന്നിഹിതരായി.
CATEGORIES News