
എൻ സി പി(എസ്) ബ്ലോക്ക് കൺവൻഷനും സ്വീകരണവും
- കേരള വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുക്കുന്നു
ഉള്ളിയേരി:എൻ സി പി(എസ്) ബാലുശ്ശേരി ബ്ലോക്ക് കൺവൻഷനും, കോൺഗ്രസിലെ മുൻകാല സജീവ പ്രവർത്തകർക്ക് എൻ സി പി (എസ്) ലേക്ക് സ്വീകരണവും ആഗസ്ത് 17 നു ഞായറാഴ്ച്ച ഉള്ളിയേരി കമ്മ്യൂണിറ്റി ഹാളിൽവെച്ചു നടക്കുകയാണ്. ബഹുമാനപ്പെട്ട കേരള വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുക്കുന്നു.

കൺവൻഷൻ്റെ വിജയകരമായ പ്രവർത്തനത്തിനായി സ്വാഗത സംഘം രൂപീകരിച്ചു.അൻപത്തിയൊന്നംഗ സ്വാഗത സംഘത്തിന്റെ ചെയർമാനായി ഭാസ്കരൻ കിടാവ് പി. വി യേയും കൺവീനറായി വേണു ഒ.എ യും തിരഞ്ഞെടുത്തു.സ്വാഗതസംഘ രൂപീകരണ യോഗം എൻ സി പി(എസ്) സംസ്ഥാന സെക്രട്ടറി പി സുധാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
CATEGORIES News