
ഐസിഎസ്ഇ, ഐഎസ് സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു
- വിശദ വിവരങ്ങൾ cisce.org വെബ്സൈറ്റിൽ ലഭ്യമാണ്
ന്യൂഡൽഹി:ഐസിഎസ്ഇ, ഐഎസ് സി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയാണ് പത്താം ക്ലാസ് പരീക്ഷ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 13 മുതൽ ഏപ്രിൽ 5 വരെയാണ്.

പത്താം ക്ലാസ് പരീക്ഷയ്ക്ക് 2,53,384 വിദ്യാർഥികളും 12-ാം ക്ലാസ് പരീക്ഷയ്ക്ക് 1,00067 വിദ്യാർഥികളും രജിസ്റ്റർ ചെയ്തു. വിശദ വിവരങ്ങൾ cisce.org വെബ്സൈറ്റിൽ ലഭ്യമാണ്.
CATEGORIES News