
ഒഎൻവിയെ അനുസ്മരിച്ച് “കാവ്യ സംഗീത”മൊരുക്കി മ്യൂസിക്യു കൊയിലാണ്ടി
- ഗാനരചയിതാവ് ചന്ദ്രൻ കാർത്തിക പരിപാടി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി :ഒ എൻ വി യെ അനുസ്മരിച്ച് “കാവ്യ സംഗീതം” പരിപാടി സംഘടിപ്പിച്ച് മ്യൂസിക്യു കൊയിലാണ്ടി.കവിതയെ സാധാരണക്കാരുടെ ചുണ്ടുകളിലെത്തിച്ച്, ഭാവുകത്വം നിറഞ്ഞ നിരവധി സിനിമാ ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച് 2016 ഫെബ്രുവരി 13 ന് വിട പറഞ്ഞ ഒ.എൻ.വിയുടെ പാടിപതിഞ്ഞ ഗാനങ്ങൾ മ്യൂസിക്യൂവിലെ മുപ്പതോളം ഗായകർ “കാവ്യ സംഗീത “ത്തിൽ അവതരിപ്പിച്ചു. ഒ.എൻ.വി കവിതകളെക്കുറിച്ച് ഓർമപ്പെടുത്തി ഗാനരചയിതാവ് ചന്ദ്രൻ കാർത്തിക പരിപാടി ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി ശ്രദ്ധയിൽ വെച്ച് നടന്ന ചടങ്ങിന് ശ്രദ്ധ കൺവീനർ എൻ.വി.മുരളി സ്വാഗതം പറഞ്ഞു. സംഗീതജ്ഞൻ പാലക്കാട് പ്രേംരാജിന്റെ നേതൃത്വത്തിലായിരുന്നു സംഗീത പരിപാടി. കെ.കെ.സുമേഷ് നന്ദി പറഞ്ഞു.
CATEGORIES News