‘ഒത്തുകൂടാം’ ദ്വിദിന അവധികാല ക്യാമ്പ് നടത്തി

‘ഒത്തുകൂടാം’ ദ്വിദിന അവധികാല ക്യാമ്പ് നടത്തി

  • ശ്രീജിത്ത്‌ കഞ്ഞിലശ്ശേരി നാടകകളരിയും ഡോ. അശോകൻ പിലാക്കാട്ടിന്റെ നേതൃത്വത്തിൽ യോഗമെഡിറ്റേഷനും നടന്നു

പുളിയഞ്ചേരി: പുളിയഞ്ചേരി യു പി സ്കൂളിൽ 5,6, 7 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി “ഒത്തുകൂടാം “ദ്വിദിന അവധിക്കാല ക്യാമ്പ് നടത്തി.
പന്തലായനി ബി.പി.സി വികാസ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ പ്രബീഷ് കണാരൻകണ്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാന അധ്യപിക ഷംന ടീച്ചർ, വൈസ് പ്രസിഡന്റ്‌ ബിജു. പിടിഎ പ്രസിഡന്റ്‌ ജിഷ, റീജ ടീച്ചർ എന്നിവർ സംസാരിച്ചു. അഖിൽ മാസ്റ്റർ ക്യാമ്പ് വിശദീകരണം നൽകി.

ശ്രീജിത്ത്‌ കഞ്ഞിലശ്ശേരി നാടകകളരിയും ഡോ. അശോകൻ പിലാക്കാട്ടിന്റെ നേതൃത്വത്തിൽ യോഗമെഡിറ്റേഷനും നടന്നു.ചിത്രരചനയുടെ വിവിധ തലങ്ങൾ പരിചയപ്പെടുത്തി മനോജ്‌ മരളൂർ.ഓരോ പ്രദേശത്തും നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥയെയും സംസ്കാരത്തെയും പ്രതിനിധാനം ചെയ്യുന്ന നാടൻപട്ടു കൾ പാടി ഫോക് ലോറിസ്റ്റ് സുനിൽ കുമാർ സെഷൻ രസകരമാക്കി. തുടർന്ന് വാനനിരീക്ഷണം, ക്രിസ്തുമസ് ട്രീ, ക്രിസ്തുമസ് കരോൾ, ക്യാമ്പ് ഫയർ എന്നിങ്ങനെ ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് ഏറെ കൗതുകവും അവരുടെ കഴിവുകൾ വർദ്ധിപ്പിക്കാനും ഈ പരിപാടി ഏറെ സഹായകമായി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )