
ഒറ്റബെഞ്ച് @ 80 പ്രതിഭകളെ ആദരിച്ചു
- മുചുകുന്ന് ശശിമാരാർ, കെ.വി.കീർത്തന, ഷിജിത്ത് മണവാളൻ, പടിഞ്ഞാറയിൽ അശോകൻ എന്നിവരെയാണ് ആദരിച്ചത്
കൊയിലാണ്ടി: മുചുകുന്ന് നോർത്ത് യുപി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഒറ്റബെഞ്ച് @ 80യുടെ ആഭിമുഖ്യത്തിൽ പ്രതിഭകളെ ആദരിച്ചു. മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ എം.പി. ശിവാനന്ദൻ അധ്യക്ഷനായി.
മുചുകുന്ന് ശശിമാരാർ, കെ.വി.കീർത്തന, ഷിജിത്ത് മണവാളൻ, പടിഞ്ഞാറയിൽ അശോകൻ എന്നിവരെയാണ് ആദരിച്ചത്.ഗ്രാമ പഞ്ചായത്ത് മെമ്പർ സുനിത കക്കുഴിയിൽ, ലതിക പുതുക്കുടി, സുനിൽകുമാർ കട്ടാടശ്ശേരി, സി. രമേശൻ, കെ.എം. കുഞ്ഞിക്കണാരൻ, സി.കെ. ശശി, ആതിര ബാലകൃ ഷ്ണൻ, സന്തോഷ് കുന്നുമ്മൽ, കുഞ്ഞിമ്മൂസഹാജി, വി.കെ. ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു. നാൽപ്പത് വാദ്യകലാകാരൻമാരുടെ ചെണ്ടമേളവും നൂറസലാമും സംഘവും അവതരിപ്പിച്ച ഗാനമേളയുമുണ്ടായി.