
ഒലീവിയ വുഡ്സിന്റെ സൗജന്യ സ്കൂൾ ബാഗ് വിതരണം മൂന്നാം വർഷത്തിലേക്ക്
- ഏകദേശം 80 ഓളം സ്കൂളിൽ ആണ് സൗജന്യമായി വിതരണം നടത്തിയത്
കൊയിലാണ്ടി:മുചുകുന്നിൽ പ്രവർത്തിച്ചുവരുന്ന ഒലീവിയ വു ഡ്സ് കഴിഞ്ഞ മൂന്നു വർഷമായി സ്കൂളുകളിൽ ബാഗ് വിതരണം നടത്തിവരുന്നു ഏകദേശം 80 ഓളം സ്കൂളിൽ ആണ് സൗജന്യമായി വിതരണം നടത്തിയത് വിതരണ ഉദ്ഘാടനം കോഴിക്കോട് റൂറൽ എസ് പി. കെ.ഇ ബൈജു( ഐ. പി എസ് ) നിർവഹിച്ചു മുൻ എം എൽ എ കെ ദാസൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല, ചക്കോത്ത് കുഞ്ഞഹമ്മദ്(മാനേജിങ് ഡയറക്ടർ ഒലീവിയ വുഡ്സ്), രാംദാസ്, വി പി ഭാസ്കരൻ, നാരായണൻ മൂസത്, മുരളി മാസ്റ്റർ, തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ചു
CATEGORIES News