ഒളിമ്പിക്‌സ് മാതൃകയിലുള്ള ആദ്യ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കം

ഒളിമ്പിക്‌സ് മാതൃകയിലുള്ള ആദ്യ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കം

  • ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികൾ കൊണ്ടുവന്ന ദീപശിഖ ഒളിമ്പ്യൻ പി ആർ ശ്രീജേഷിന് കൈമാറി

കൊച്ചി: ഒളിമ്പിക്‌സ് മാതൃകയിലുള്ള ആദ്യ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കമായി. ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികൾ കൊണ്ടുവന്ന ദീപശിഖ ഒളിമ്പ്യൻ പി ആർ ശ്രീജേഷിന് കൈമാറി. ശ്രീജേഷ് ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന ശ്രീലക്ഷ്മി എന്ന കുട്ടിക്ക് ദീപശിഖ കൈമാറുകയും മേളയ്ക്ക് തിരി തെളിയിക്കുകയും ചെയ്തു. മേള വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. നടൻ മമ്മൂട്ടി സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്തു.

14 ജില്ലകളിൽ നിന്നുള്ള 3500 കുട്ടികൾ അണിനിരന്ന മാർച്ച് പാസ്റ്റിന് ശേഷമായിരുന്നു ഉദ്ഘാടന പരിപാടികൾ. ഉദ്ഘാടന ചടങ്ങിൻ് റെ ഭാഗമായി ആയിരത്തിലധികം വിദ്യാർഥകൾ അണിനിരന്ന വിവിധ കലാപരിപാടികൾ അരങ്ങേറി. ഹൈബി ഈഡൻ എം പി, പി വി ശ്രീനിജൻ എംഎൽഎ, ഉമ തോമസ് എംഎൽഎ, മനോജ് മുത്തേടൻ (ജില്ല പഞ്ചായത്ത് പ്രസിഡന്റ്റ്), എ വി അനിൽ കുമാർ (കൊച്ചി മേയർ), കമൻ്റേറ്റർ ഷൈജു ദാമോദരൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. നാളെ മുതലാണ് മത്സരങ്ങൾ നടക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )