ഓക്സല്ലോ ഫെസ്റ്റുമായി മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്

ഓക്സല്ലോ ഫെസ്റ്റുമായി മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്

  • കോഴിക്കോട് കൂടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പിസി കവിത ഉദ്ഘാടനം ചെയ്തു

മൂടാടി:മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മുചുകുന്ന് നോർത്ത് യു.പി സ്കൂളിൽ വച്ച് വാർഡ് തല ഓക്സല്ലോ സംഗമം നടത്തി.പരിപാടി കോഴിക്കോട് കൂടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പിസി കവിത ഉദ്ഘാടനം ചെയ്തു.ചടങ്ങിന് വാർഡ് മെമ്പർ സുനിത അധ്യക്ഷത വഹിച്ചു .

സിഡിഎസ് ചെയർപേഴ്സൺ ശ്രീലത പി എം , ഡി പി എം അനഘ, കമ്മ്യൂണിറ്റി കൗൺസിലർ ബിജി, സി.ഡി.എസ് മെമ്പർ ബിന്ദു, തങ്ക, ബാലസഭ ആർപി വിജില വിജീഷ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഓക്സിലറി ലീഡർ അർച്ചന സ്വാഗതം പറഞ്ഞു .കുടുംബശ്രീ അംഗവും ഗായികമായ രമ മുദ്രാ ഗീതം ആലപിച്ചു. ഓക്സിലറി അഗംങ്ങ ൾ ,കുടുംബശ്രീ അംഗവും, പ്രൊഫഷണൽ ഗായികയുമായ നൂറ ,മറ്റ് അഗംങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )