കുടുംബശ്രീ ജില്ലാ മിഷൻ കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ ബഡ്‌സ് പാരന്റിങ് പ്രോഗ്രാം “കൂടെ ” സംഘടിപ്പിച്ചു

കുടുംബശ്രീ ജില്ലാ മിഷൻ കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ ബഡ്‌സ് പാരന്റിങ് പ്രോഗ്രാം “കൂടെ ” സംഘടിപ്പിച്ചു

  • നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി ഡി എസ് ജി ആർ സി യുടെ ഭാഗമായി പെരുവട്ടൂരിൽ പ്രവർത്തിച്ചുവരുന്ന സൗഹൃദ ബഡ്‌സ് സ്കൂളിൽ വച്ച് പാരന്റിങ് പ്രോഗ്രാം “കൂടെ “നടന്നു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു .നഗരസഭ കുടുംബശ്രീ നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ എം.പി അധ്യക്ഷതവഹിച്ചു.

സൗത്ത് CDS ചെയർ പേഴ്സൺ വിപിന കെ കെ, സ്നേഹിത സർവീസ് പ്രൊവൈഡർ രഞ്ജുഷ, കമ്മ്യൂണിറ്റി കൗൺസിലർ അമിത, ബ്ലോക്ക് കോഡിനേറ്റർ രശ്മി ശ്രീ, സീരിയസ് സാമൂഹ്യകാര്യ കമ്മിറ്റി കൺവീനർ ശ്രീ കല തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സുരേഷ് സ്വാഗതവും ആതിര നന്ദിയും പറഞ്ഞു. സ്നേഹിത കൗൺസിലർ ശ്രുതി പ്രേമൻ ക്ലാസ് നയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )