ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്

ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്

  • ഓടിക്കൊണ്ടിരിക്കെ ബസിന്റെ ഡോർ തുറന്നുപോവുകയായിരുന്നു

താമരശ്ശേരി:ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്. പരിക്കേറ്റത് അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ്. താമരശ്ശേരി ചുടലമുക്കിൽ രാവിലെ എട്ടുമണിയോടെയാണ് സംഭവം.

നിലമ്പൂരിൽ നിന്നും മാനന്തവാടി വഴി ഇരിട്ടിയിലേയ്ക്ക് പോകുന്ന ബസ്സിലാണ് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരിക്കെ ബസിന്റെ ഡോർ തുറന്നുപോവുകയായിരുന്നു. സീനത്തിനെ ഓമശേരിയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )