ഓണം വിപണനമേളയ്ക്ക് തുടക്കം

ഓണം വിപണനമേളയ്ക്ക് തുടക്കം

  • വിപണന മേള പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ. പാത്തുമ്മ ഉദ്ഘാടനം ചെയ്തു

ചെറുവണ്ണൂർ:പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണസംഘം പന്നിമുക്കിൽ സംഘടിപ്പിക്കുന്ന സഹകരണ ഓണം വിപണന മേള പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ. പാത്തുമ്മ ഉദ്ഘാടനം ചെയ്തു.

സംഘം ഗാർമെൻ്റ്സ് യൂണിറ്റും സ്റ്റുഡന്റസ് മാർക്കറ്റും കാരിബാഗ് യൂണിറ്റും ചേർന്നാണ് വിപണനമേള ഒരുക്കിയിരിക്കുന്നത്. സംഘം പ്രസിഡന്റ് എം.പി. ഇന്ദിര അധ്യക്ഷയായി.പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ പി. മോനിഷ മുഖ്യാതിഥിയായി. പഞ്ചായത്തംഗം ഇ.ടി. ഷൈജ ആദ്യവിൽപ്പന നിർവഹിച്ചു. സംഘം വൈസ് പ്രസിഡൻ്റ് പി. രമാദേവി, സി.എം. ശ്രീകല, പി.കെ. ഹാജറ, വി.എം. ശാന്ത, ആർ.കെ. റീന, ഷീജ കു ട്ടമ്പത്ത്, ടി.പി. നിഷ, ഷീന, സെ ക്രട്ടറി സി. സുജിത്, ഇ.പി. സിംല എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )